വെറുതെ പറയുന്നതല്ല ഇത്. ലോകത്തെ മുന്‍നിര സിഗററ്റ് കമ്പനിയായ ഫിലിപ്പ് മോറീസിന്റേതാണ് ഈ മനോഹര വാഗ്ദാനം. മാര്‍ബറോയും ബെന്‍സന്‍ ആന്റ് ഹെഡ്ജസുമടക്കമുള്ള ബ്രാന്‍ഡുകള്‍ പുറത്തിറക്കുന്ന ഫിലിപ്പ് മോറീസ് കമ്പനി ഭാവിയില്‍ സിഗററ്റ് വ്യവസായം ഒഴിവാക്കാന്‍ പരിപാടിയിടുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി.
സിഗററ്റ് വലിക്കുന്നവരെ പിന്‍തിരിപ്പിക്കുന്നവര്‍ക്ക് ആളൊന്നിന് 50 ബ്രിട്ടീഷ് പൗണ്ട് തരും. അതായത് ഇന്ത്യന്‍ മൂല്യത്തില്‍ കണക്കാക്കുമ്പോള്‍ ഏതാണ്ട് 4500 രൂപ വരും. ഫ്രീന്‍ലാന്‍സര്‍മാര്‍ എന്നാണ് ഇത്തരം ആള്‍ക്കാരെ കമ്പനി തന്നെ പേരിട്ടു വിളിക്കുന്നത്. എന്നെന്നേക്കുമായി പുകവലി ഉപേക്ഷിപ്പിച്ചാല്‍ മാത്രമേ കമ്പനി പണം തരികയുള്ളൂ. തല്‍ക്കാലം ബ്രിട്ടണില്‍ മാത്രമാണ് ഈ പരിപാടി നടപ്പിലാക്കുന്നത്.
വിവിധ ബ്രാന്‍ഡുകളിലായി 180 രാജ്യങ്ങളില്‍ ഫിലിപ്പ് മോറീസ് സിഗററ്റ് വില്‍ക്കുന്നുണ്ട്. സിഗററ്റ് വില്പന കൂടാതെ പുകയിലകൃഷിയും കമ്പനി നടത്തുന്നുണ്ട്. ഇ സിഗററ്റ് വില്പനയിലും കമ്പനി മുന്‍ നിരയില്‍ത്തന്നെയാണ്. പുകവലിക്കാരില്ലാത്ത ഒരു ലോകമാണ് തങ്ങളുടെ സ്വപ്നമെന്നാണ് ഫിലിപ്പ് മോറിസ് അധികൃര്‍ പറയുന്നത്.